ദില്ലി: ഹാദിയ കേസിലെ എന്‍.ഐ.എ അന്വേഷണത്തിന് എതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു.
അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയ ഉത്തരവ് തിരികെ വിളിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജര്‍ ആക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.