ദില്ലി: സേലത്തേക്ക് പോകാനായി ഹാദിയ ദില്ലി വിമാനത്താവളത്തിലേക്ക് തിരിച്ചു.1.20നുള്ള വിമാനത്തിൽ കോയമ്പത്തൂരിലെത്തിച്ച ശേഷംറോഡ് മാർഗ്ഗമാണ് സേലത്തേക്ക് പോകുന്നത്. രാവിലെ ഹാദിയയെ മെഡിക്കല്‍ കോളേജിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ് അധികൃതർക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം ലഭിച്ചിരുന്നു.
പൂർണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഹാദിയ പ്രതികരിച്ചു. ഭർത്താവിനൊപ്പപോവണമമെന്നാണ് ആഗ്രഹം എന്നും ഹാദിയ യാത്ര തിരിക്കും മുൻപ് പറഞ്ഞു. ഹാദിയ പഠിക്കുന്ന കോളേജിന് പൊലീസ് സംരക്ഷണം തേടുമെന്ന് ശിവരാജ് ഹോമിയോ കോളേജ് എംഡി കൽപന ശിവരാജ് പറഞ്ഞു. സേലം കലക്ടർക്കും കമ്മീഷണർക്കും എംഡി കത്ത് നൽകി.
ഹാദിയയ്ക്ക് കോളേജിലും ഹോസ്റ്റലിലും എന്തു തരം സംരക്ഷണം നൽകണമെന്നത് ചർച്ച ചെയ്യാൻ കോളേജധികൃതർ യോഗം ചേർന്നിരുന്നു.
