വിദേശ സമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് ഹാഫിസ് സഈദ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും താല്‍പ്പര്യ പ്രകാരമാണ് അറസ്റ്റ് എന്നും സയീദ് ആരോപിച്ചതായി അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍, വിദേശസമ്മര്‍ദ്ദത്തെ തുടര്‍ന്നല്ല വീട്ടുതടങ്കലെന്ന് പാക്കിസ്താന്റെ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. ഹാഫിസ് സഈദിന്റെ അറസ്റ്റ് രാജ്യതാല്‍പ്പര്യത്തില്‍ ഊന്നിയ നയപരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരം നടപടികള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടന്നും പാക്കിസ്ഥാന്‍ വിശ്വാസയോഗ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു.