വാഷിംഗ്ടണ്‍: ജമാഅദ് ഉദ് ദവാഅ് തലവന്‍ ഫാഫിസ് സയിദ് പാക്കിസ്ഥാനില്‍ ഓഫീസ് പവര്‍ത്തന സജ്ജമാക്കുന്നതില്‍ ഉത്കണ്ഠയറിയിച്ച് അമേരിക്ക. ഭീകരാക്രമണത്തിന്റെ പേരില്‍ ആഫിസ് സയ്യിതിന്റെ തലയ്ക്ക് 10 മില്യണ്‍ യുഎസ് ഡോളര്‍ ഇനാം പ്രഖ്യാപിച്ചതാണ്.
സയ്യിദിനെ പാക്കിസ്ഥാന്‍ കഴിഞ്ഞ നവംബറില്‍ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചു. അമേരിക്കയുടെ വാക്കുകളെ എതിര്‍ത്താണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയായ ലഷ്‌കര്‍ ഇ ത്വയിബ സ്ഥാപകന്‍ ഹാഫിസ് സയ്യിദിനെ മോചിപ്പിച്ചതെന്നും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നോര്‍ട്ട് പറഞ്ഞു.
പാക്ക് ഗവര്‍ണ്‍മെന്റിനോട് ഈ വിഷയത്തില്‍ നിരവധി തവണ ചര്‍ച്ച നടത്തിയതായും ഹെതര്‍ വ്യക്തമാക്കി. 2018 ല്‍ നടക്കാനിരിക്കുന്ന പാക്ക് തെരഞ്ഞെടുപ്പില്‍ മില്ലി മുസ്ലീം ലീഗിന്റെ കീഴില്‍ ഹാഫിസ് സയ്യിദ് മത്സരിക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.
മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘടനയെ നിരോധിച്ച പാക്കിസ്ഥാന്‍ ഹാഫിസ് സയ്യിദിനെ വീട്ടുതടങ്കലില്‍ വച്ചിരുന്നു. എന്നാല്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ നവംബറില്‍ ഇയാളെ സ്വതന്ത്രനാക്കി. ഐക്യരാഷ്ട്രസഭയും ഹാഫിസ് സയ്യിദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
