ദില്ലി: കഴിഞ്ഞ ദിവസം ദില്ലിയില്‍പതിനാല് വയസ്സുകാരിയുടെ മുടിമുറിച്ചത് പെണ്‍കുട്ടിയുടെ സഹോദരന്മാരണെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ഇതോടെ ദില്ലിയില്‍കുറച്ചു ദിവസങ്ങളായി ഉയരുന്ന മുടിമുറിക്കല്‍ ദൂരുഹതയൊഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് തെക്കന്‍ ദില്ലിയിലെ ദക്ഷിണ്‍പുരിയില്‍ 14 വയസ്സുകാരിയുടെ മുടി വസ്ത്രത്തില്‍ മുറിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആ സമയത്ത് കുട്ടിയുടെ അടുത്ത് ആരം ഉണ്ടായിരുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയോടും അടുത്ത ബന്ധുക്കളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പൊലീസ് ചോദ്യം ചെയ്യലിനിടയിലാണ് കുറ്റകൃത്യം ചെയ്തത് പെണ്‍കുട്ടിയുടെ 10 വയസ്സുളള സഹോദരനും 12 വയസ്സുളള ബന്ധുവുമാണെന്ന് തെളിഞ്ഞത്.ഈകാര്യം പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് എഴുതി വാങ്ങിയതിന് ശേഷമാണ് കേസ് അവസാനിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മറ്റ് മുടിമുറിക്കല്‍ കേസുകളില്‍ പൊലീസിന് യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല.