തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസിലെ ഏഴ് പ്രതികളെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം സിബിഐ കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഡിവൈഎസ്പി സന്തോഷ് നായർ, കണ്ടെയ്നർ സന്തോഷ് തുടങ്ങി ഏഴ് പോരായിരുന്നു സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ പ്രതികൾ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കൂട്ടിയോജിപ്പിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടുവെന്നും കുറ്റം തെളിയിക്കാൻ പര്യാപ്തമായ തെളിവില്ലെന്നും നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.

2011 ഏപ്രിൽ 28-നാണ് കേസിനാസ്പദമായ സംഭവം. മാധ്യമപ്രവർത്തകനായ വി.ബി.ഉണ്ണിത്താൻ, ബാബുകുമാർ, ജിണ്ട അനി എന്നിവർക്കെതിരായ വധശ്രമക്കേസുകളിൽ വെറുതെ വിട്ടവരുടെ പങ്ക് പുറത്തുപറയുമോ എന്ന് സംശയിച്ച് ഹാപ്പി രാജേഷിനെ വധിച്ചുവെന്നായിരുന്നു കേസ്.