തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മുന്‍ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. കൂടുതൽ പ്രതികരണം കോടതി വിധിയുടെ കൂടുതല്‍ വിശദാംശങ്ങൾ അറിഞ്ഞശേഷം മാത്രമെന്നും ശശീന്ദ്രന്‍ പറഞ്ഞു. തനിക്കെതിരെ പാർട്ടിയിൽ ആരും ഗൂഢാലോചന നടത്തിയിട്ടില്ല. മന്ത്രിസ്ഥാനത്തേക്കുളള മടക്കം പാർട്ടിനേതൃത്വം തീരുമാനിക്കുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
