ബംഗളൂരു: ലൈംഗിക പീഡനകേസില്‍ കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി നേതാവുമായിരുന്ന ഹര്‍ത്താല്‍ ഹാലപ്പയെ വിചാരണക്കോടതി വെറുതെവിട്ടു. സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ശിവമോഗ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഹാലപ്പയെ കുറ്റവിമുക്തനാക്കിയത്.
2010ല്‍ ഉയര്‍ന്ന ആരോപണത്തെത്തുടര്‍ന്ന് ഹാലപ്പ യെദ്യൂരപ്പ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു. യുവതിയുമൊത്തുളള ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു രാജി. ഹാലപ്പ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് പീഡനത്തിന് ഇരയായ യുവതി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
