പാലക്കാട്: മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് നാളെ മണ്ണാര്‍കാട് നിയോജക മണ്ഡലത്തില്‍ മുസ്ലീം ലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കുന്തിപ്പുഴ സ്വദേശി സഫീര്‍(22) ആണ് കൊല്ലപ്പെട്ടത്. വസ്ത്രവില്പന ശാലയില്‍ കയറിയാണ് ഒരു സംഘം ആളുകള്‍ സഫീനെ കുത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.