മാലിന്യം തള്ളുന്നത് തടഞ്ഞ നാട്ടുകാരെയും യുഡിഎഫ് കൗൺസിലർമാരെയും പൊലീസ് ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് പൊന്നാനി താലൂക്കിൽ ഹർത്താൽ. ഇന്നലെ വൈകിട്ടാണ് പൊന്നാനി ഹാർബറിൽ മാലിന്യം തള്ളാൻ ശ്രമിച്ചത്.
മലപ്പുറം: മാലിന്യം തള്ളുന്നത് തടഞ്ഞ നാട്ടുകാരെയും യുഡിഎഫ് കൗൺസിലർമാരെയും പൊലീസ് ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് പൊന്നാനി താലൂക്കിൽ
ഹർത്താൽ. ഇന്നലെ വൈകിട്ടാണ് പൊന്നാനി ഹാർബറിൽ മാലിന്യം തള്ളാൻ ശ്രമിച്ചത്.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫൈസൽ തങ്ങൾ, നഗരസഭാ പ്രതിപക്ഷ നേതാവ് നിസാർ ഉൾപ്പടെയുള്ളവർക്ക് പരുക്കേറ്റു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് പ്രവർത്തകർ നഗരസഭാ ഓഫിസ് ഉപരോധിച്ചു. പ്രതിഷേധിച്ച് നാളെ പൊന്നാനി നഗരസഭാ പരിധിയിൽ യു.ഡി.എഫ് ഹർത്താലും പ്രഖ്യാപിച്ചു.
നഗരസഭക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
