ഇടുക്കി ജില്ലയിൽ എസ്എൻഡിപി യൂണിയൻ ആഹ്യാനം ചെയ്ത ഹർത്താൽ തുടങ്ങി. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. നെടുങ്കണ്ടം ശാഖാ ഓഫീസിന് നേരേയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ നടന്ന വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സി പി എമ്മാണ് ആകമണത്തിന് പിന്നിലെന്നാണ് ആരോപണം. ഹിന്ദു ഐക്യവേദിയും ഹർത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.