തിങ്കളാഴ്ച നടന്ന വ്യാജ ഹര്‍ത്താലിന്‍റെ മറവില്‍ മലപ്പുറം ജില്ലയിലെ താനൂരില്‍ ബേക്കറി കുത്തി തുറന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിക്കുന്ന അക്രമികളുടെ ദൃശ്യങ്ങള്‍

തിരൂര്‍: തിങ്കളാഴ്ച നടന്ന വ്യാജ ഹര്‍ത്താലിന്‍റെ മറവില്‍ മലപ്പുറം ജില്ലയിലെ താനൂരില്‍ ബേക്കറി കുത്തി തുറന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിക്കുന്ന അക്രമികളുടെ ദൃശ്യങ്ങള്‍ പുറത്ത്. താനൂരിലെ കെആര്‍ ബേക്കറിയുടെ ഷട്ടര്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് പൊളിച്ച് അകത്ത് കടന്ന് ബേക്കറി സാധനങ്ങള്‍ കൊള്ളയടിക്കുകയും, മറ്റ് സാധനങ്ങള്‍ നശിപ്പിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ആക്രമികള്‍ ബേക്കറിയ്ക്ക് ഉള്ളില്‍ നിന്ന് മഞ്ചുള്‍പ്പടെയുള്ള ആഹാര സാധനങ്ങള്‍ കൂട്ടത്തോടെ എടുത്ത് കൊണ്ടുപോകുന്നതായി ദൃശ്യങ്ങളില്‍ കാണാം.

Add Asianetnews as a Preferred SourcegooglePreferred