തലസ്ഥാനത്ത് വൻ ഹാഷിഷ് വേട്ട
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ഹാഷിഷ് വേട്ട. 10 കിലോ ഹാഷിഷുമായി ഹോട്ടൽ വ്യവസായി ഉൾപ്പടെ മൂന്ന് പേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഹാഷിഷ് തൃശ്ശൂരിൽ നിന്നെത്തിച്ച തൃശ്ശൂർ സ്വദേശി വിനീഷ്, ഇടനിലക്കാരനായ കട്ടാക്കട സ്വദേശി അനൂപ്, വാങ്ങാനെത്തിയ റെനീസ് എന്നിവരാണ് പിടിയിലായത്.
തലസ്ഥാനത്തെ ഹോട്ടൽ വ്യവസായിയാണ് റെനീസ്. 13 ലക്ഷം രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മണ്ണുതലയിലെ ഹോട്ടലിൽ കച്ചവടം ഉറപ്പിക്കുന്നതിനിടെയാണ്
ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിൽപനയ്ക്കായാണ് ഹാഷിഷ് തിരുവനന്തപുരത്ത് എത്തിച്ചതെന്നും വിൽപനാ സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നും എക്സ്സൈസ് സംഘം പറഞ്ഞു.
