കണ്ണൂർ ഇരിട്ടിയിൽ ഒരുകോടി രൂപയുടെ കുഴൽപ്പണവും 10 കിലോ കഞ്ചാവും പിടികൂടി. ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം പ്രമാണിച്ച് ഇരിട്ടി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പണവും കഞ്ചാവും പിടികൂടിയത്. ഇന്നു പുലർച്ചെ3 മണിക്കാണ് കർണ്ണാടകയിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണമാണ് കണ്ടെത്തിയത്.സംഭവുമായി ബന്ധപ്പെട്ട് പെരിങ്ങത്തൂർ സ്വദേശി മുഹമ്മദിനെ അറസ്റ്റ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

അതെസമയം കർണ്ണാടകയിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് ബസ്സിൽ കടത്തുകയായിരുന്ന 10 കിലോഗ്രാം കഞ്ചാവ് കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ചാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി സ്വദേശി മുബഷീറിനെ കസ്റ്റഡിയിൽ എടുത്തു. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രദേശത്ത് നിന്ന് കഞ്ചാവ് പിടികൂടുന്നത്.