കണ്ണൂരിൽ 20 ലക്ഷം രൂപയുടെ ഹവാല പണവുമായി ഒരാൾ പിടിയിൽ. മോറാഴ സ്വദേശി ഷാനവാസ് ആണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് രേഖകലില്ലാത്ത പുതിയ 2000, 500 രൂപകളുടെ കറൻസി കെട്ടുകൾ പിടിച്ചെടുത്തത്.
ഹാവല പണമിടപാട് വ്യാപകമാകുന്നുവെന്ന കണ്ടെത്തലിനെത്തെത്തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. പിന്നാലെ രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് ഷാനവാസ് പിടിയിലായത്. രാത്രി 11.30 ഓടെയാണ് കല്യാശേരിയിലെത്തി തളിപ്പറമ്പ് പൊലീസ് ഇയാളെ പിടികൂടിയതും ചോദ്യചെയ്യലിനൊടുവിൽ വീട്ടിലെത്തി പണം പിടികൂടുകയും ചെയ്തത്. പുതിയ കറൻസികളായിരുന്നു ഇവയെല്ലാം.
ഗൾഫ് കേന്ദ്രീകരിച്ചുള്ള ഹവാല പണമിടപാടിൽ കേരളത്തിലേക്ക് പണമെത്തിക്കുന്നവരിൽ പ്രധാന കണ്ണിയാണ് ഷാനവാസെന്നാമ് പൊലീസ് പറയുന്നത്. 2 വർഷമായി ഇയാൾ ഈ മേഖലയിലുണ്ട്. കണ്ണൂർ, മലപ്പുറം കേന്ദ്രീകരിച്ചാണ് ബിസിനസ് പ്രധാനമായും. ശക്തമായ പരിശോധന തുടരാനുള്ള തീരുമാനത്തിലാണ് പൊലീസ്.
