ദില്ലിയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന വ്യാപക റെയ്ഡിൽ 25 കോടിയുടെ ഹവാല പണം പിടിച്ചതായി പൊലീസ്. ചാന്ദ്നി ചൗക് മേഖലയിൽ  എട്ട് കേന്ദ്രങ്ങളിലായി നൂറിലധികം സ്വകാര്യ ലോക്കറിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. 

ദില്ലി: ദില്ലിയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന വ്യാപക റെയ്ഡിൽ 25 കോടിയുടെ ഹവാല പണം പിടിച്ചതായി പൊലീസ്. ചാന്ദ്നി ചൗക് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലായി നൂറിലധികം സ്വകാര്യ ലോക്കറിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. 

ദില്ലിയിലെ പ്രമുഖ വ്യാപാരികൾ ഹവാല ഇടപാടിനായി സൂക്ഷിച്ചിരുന്ന പണമാണ് ഇതെന്ന് പൊലീസ് സംശയിക്കുന്നു. ഇവർക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നും സൂചനകളുണ്ട്. ഈ വർഷം ഇത് മൂന്നാം തവണയാണ് സ്വാകാര്യ ലോക്കറുകളിൽ നിന്നായി വൻ തുക പിടിച്ചെടുക്കുന്നത്.