കാസര്‍കോട് മഡിയന്‍ കുലോം ക്ഷേത്രത്തിലെ  മേൽശാന്തി മാധവൻ നമ്പൂതിരിയെയാണ് സസ്‌പെൻഡ് ചെയ്തത്.

കാസര്‍കോട്: ദേവസ്വം മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേൽശാന്തിയെ സസ്‌പെൻഡ് ചെയ്തു. കാസര്‍കോട് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേൽശാന്തി മാധവൻ നമ്പൂതിരിയെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് സസ്‌പെൻഡ് ചെയ്തത്.

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ് മഡിയൻ കുലോം ക്ഷേത്രം. അന്വേഷണ വിധേയമാണ് മേൽശാന്തിയെ സസ്പെന്‍ഡ് ചെയ്തത്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് ദേവസ്വം മന്ത്രി കടകംപളളിക്കെതിരെ മോശമായ ഭാഷയില്‍ മേൽശാന്തി മാധവൻ നമ്പൂതിരി പോസ്റ്റിട്ടത്. നിരവധി പേർ പരാതിയുമായി ദേവസ്വം ബോർഡിനെ സമീപിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് മേല്‍ശാന്തി പോസ്റ്റ് നീക്കം ചെയ്തു. അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. മാധവൻ നമ്പൂതിരിയുടെ മറ്റൊരു പോസ്റ്റ് താഴെ. മറ്റ് പോസ്റ്റുകൾ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വിധം മോശം ഭാഷ നിറഞ്ഞതാണ്.