തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സലഭിക്കാതെ മരണപ്പെട്ട സംഭവത്തില്‍ കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി യുണ്ടാകും. സ്വകാര്യ ആശുപത്രികള്‍ സുപ്രീം കോടതിയുത്തരവില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ നടപ്പിയുണ്ടാകുമെന്ന് ആരോഗ്യ സെക്രട്ടറിയും അറിയിച്ചു
അതേസമയം തന്റെ ഭര്‍ത്താവ് യുവതിയെ മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്നും കെ.കെ.ശൈലജ പറഞ്ഞു. വാര്‍ത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
