കര്‍ണാടക ഹര്‍ജി നാളെ രാവിലെ പരിഗണിക്കും

ദില്ലി: കര്‍ണാടകയിലെ പ്രോ ടൈം സ്പീക്കറുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ രാവിലെ പരിഗണിക്കും. രാവിലെ 10.30നാണ് ഹര്‍ജി പരിഗണിക്കുക. ബൊപ്പയ്യയെ നിയമിച്ചത് അട്ടിമറിക്കാണെന്നായിരുന്നു ഹര്‍ജി. കോണ്‍ഗ്രസിനൊപ്പം ജെഡിഎസും കോടതിയെ സമീപിച്ചിരുന്നു.