റോഡപകടങ്ങളില്‍പ്പെട്ട ശേഷം വാഹനം നിറുത്താതെ പോവുന്നവര്‍ക്കു കടുത്ത പിഴ ശിക്ഷ നല്‍കുന്ന ഭേദഗതിക്കു സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. റോഡപകടം വരുത്തിവെച്ച വാഹനം നിറുത്തുകയും പരിക്കേറ്റവരെ സഹായിക്കുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. ഒപ്പം ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയും വേണം. ഇതിനു വിരുദ്ധമായി വാഹനം ഓടിച്ചു പോവുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷും വര്‍ധിക്കും.
വാഹനം ഉപയോഗിച്ചു അഭ്യാസ പ്രകടന നടത്തുന്നവര്‍ക്കുള്ള ശിക്ഷയും വര്‍ദ്ധിപ്പിച്ചു. ആദ്യ തവണ 20,000 റിയാലും 15 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. പിന്നീട് ജയില്‍ ശിക്ഷ നല്‍കുന്നതിനായി കേസ് പ്രത്യേക കോടതിക്കു കൈമാറും. നേരത്തെ പിഴ 1,000 റിയാല്‍ മാത്രമായിരുന്നു. രണ്ടാം തവണ നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ഒരു മാസത്തേക്കു വാഹനം പിടിച്ചെടുക്കുകയും 40,000 റിയാല്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും . മൂന്നാം തവണ പിഴ സംഖ്യ 60,000 റിയാല്‍ ആയി വര്‍ദ്ധിക്കും. സൗദിക്കുപുറത്തു വെച്ച് വാഹനം നശിക്കുകയോ വില്‍പന നടത്തുകയോ ചെയ്താല്‍ ട്രാഫിക് വിഭാഗത്തെ അറിയിക്കാത്തവരില്‍ നിന്ന് 10,000 റിയാല്‍ പിഴ ഈടാക്കാനും ഭേദഗതിചെയ്ത നിയമം വ്യവസ്ഥ ചെയ്യുന്നു.
മറ്റൊരാളുടെ വാഹന ഉടമസ്ഥ രേഖ, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ തടഞ്ഞു വെക്കുകയോ പണയം വെക്കുകയോ ചെയ്യുന്നവര്‍ക്ക് 1,000 റിയാലില്‍ കൂറയാത്തതും 2,000 റിയാലില്‍ കൂടാത്തതുമായി സംഖ്യ പിഴ ഈടാക്കേണ്ടിവരുമെന്നും ഭേദഗതി ചെയ്ത നിയമത്തില്‍ പറയുന്നു.
