റോഡ്  തകർന്നതോടെ റേഷന്‍ വിതരണം മടങ്ങും കുട്ടകളുടെ പഠനം നിലച്ചു  

ഇടുക്കി: കനത്ത മഴയിൽ ഇടമലക്കുടി ഒറ്റപ്പെട്ടു. പെട്ടി മുടിയിൽ നിന്നും ഇടമലക്കുടിയിലേക്കുള്ള കല്ലുപതിച്ച റോഡ് മഴവെള്ളത്തിൽ ഒലിച്ചുപോയി. ഇടലിപ്പാറക്കുടിൽ ഏക അധ്യാപക സ്കൂളിന്റെ മേൽക്കുര പൂർണ്ണമായി തകർന്നതോടെ കുട്ടികളുടെ പഠനം നിലച്ചു. റോഡ് തകർന്നതോടെ അവിടേക്കുള്ള റേഷൻ മുടങ്ങും. 

നാളെയാണ് ഇവർക്ക് റേഷൻ സാധനങ്ങൾ എത്തിക്കേണ്ട ദിവസം. ഫോണടക്കമുള്ള സംവിധാങ്ങൾ നിലച്ചതോടെ അവിടുന്നുള്ള വിവരങ്ങൾ നിശ്ചലമായി. മൂന്നാറിൽ നിന്നും വളരെ അകലെയുള്ള ഇടമലക്കുടിൽ കാൽനട യാത്ര പോലും സാധിക്കില്ല.