തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. തിരുവവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രാ ക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകൾ വൈകുകയാണ്. 11:15നു പുറപ്പെടേണ്ട കേരള എക്സ്പ്രസ് 12.30നും പുറപ്പെട്ടില്ല. തിരുവനന്തപുരംത്തു നിന്നുള്ള ട്രെയിനുകള്‍ വൈകുന്നത് മംഗലാപുരം റൂട്ടിലുള്ള മറ്റു ട്രെയിനുകളുടെയും സമയക്രമത്തില്‍ മാറ്റമുണ്ടാകും.
തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. തിരുവവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രാ ക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്.
നെയ്യാര്‍ ഡാമിന്‍റെ നാല് ഷട്ടറുകള്‍ തുറുന്നു. മലയോര മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടായി. കഴിഞ്ഞ 12 മണിക്കൂറായി തുടരുന്ന മഴ കാരണം നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. തിരുവനന്തപുരത്ത് പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നദീ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ വാസുകി മുന്നറിയിപ്പു നല്‍കി.
തിരുവനന്തപുരത്തെ പള്ളിക്കാട്, കുറ്റിച്ചാല്‍, അമ്പൂരി, വെള്ളറട തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശമുണ്ടായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു.
