വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചത് റെയിൽവേ ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ആലപ്പുഴ വഴിയുള്ള തീവണ്ടികളും വൈകി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ആലുവ പുഴ കരകവിഞ്ഞൊഴുകുകയാണ്. എറണാകുളത്ത് എംജി റോഡിൽ വെള്ളം കയറി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ തീവണ്ടികൾ വൈകിയാണ് ഓടുന്നത്.

വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചത്. കോഴിക്കോട് കക്കയം ഡാമിൽ ജലനിരപ്പുയർന്നു. മലപ്പുറത്ത് പൊന്നാനി താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 

റെയിൽവേ ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ആലപ്പുഴ വഴിയുള്ള തീവണ്ടികളും വൈകി. കുട്ടനാട്ടിൽ പലയിടത്തുംമട വീഴ്ചയുണ്ടായി. ഇന്നലെ രാത്രിയോടെ പുറം ബണ്ട് തകർന്ന് വെള്ളം പാടശേഖരത്തിലേക്ക് കയറുകയായിരുന്നു. ഇടുക്കിയിൽ ആനവിലാസത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു