സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കേരള ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്. താഴെപ്പറയുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.

1. ഉരുള്‍പൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (വൈകുന്നേരം 7 മണിമുതൽ രാവിലെ 7 വരെ) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം.
2. ബീച്ചുകളില്‍ കടലിൽ പരമാവധി ഇറങ്ങരുത്.
3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
4. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങൾ നിര്‍ത്താതിരിക്കാൻ ശ്രദ്ധിക്കണം.
5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം
6. ഉരുള്‍പൊട്ടൽ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം.
7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാൽ ഉടൻ തന്നെ മാറിത്താമസിക്കാൻ ജനങ്ങൾ തയ്യാറാകണം
8. പരിശീലനം ലഭിച്ചവർ അല്ലാതെ മറ്റുള്ളവർ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടൽ മേഖലകളിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുക.
9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം