മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്

തിരുവനന്തപുരം: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കേരളത്തിൽ 6 ജില്ലകളിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കേരളമടക്കം 10 സംസ്‌ഥാനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്‌.

രണ്ടു ദിവസത്തേക്കാണ് ജാഗ്രതാനിർദേശം. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലാ അധികൃതർക്ക് ദുരന്തനിവാരണഅതോറിട്ടി അതീവജാഗ്രതാനിർദേശം നൽകി.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാൻ പോലീസ്‌, വൈദ്യുതി ഉൾപ്പടെയുള്ള വകുപ്പുകൾക്കും നിർദേശം നൽകി.