കൊച്ചി: നാവിക വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുന്നതിനിടെ നിയന്ത്രണംതെറ്റി ഹെലികോപ്ടർ നിലത്തിടിച്ചു. കോസ്റ്റു ഗാർഡിന്റെ കൈവശമുള്ള ചേതക് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്നു പേർ പരുക്കുകൂടാതെ രക്ഷപെട്ടു. പറന്നുയരുന്നതിനിടെ പക്ഷിയെ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം. ഹെലികോപ്ടറിന് കാര്യമായ തകരാറില്ലെന്ന് കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡ് അറിയിച്ചു
