നരേന്ദ്രമോദിയെ ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാക്കി ഗൂഗിൾ ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി എന്ന് നോക്കുമ്പോഴാണ് മോദിയുടെ ചിത്രം തെളിഞ്ഞത് സംഭവം വിവാദമായതോടെ പിഴവ് ഗൂഗിൾ തെറ്റുതിരുത്തി.
ദില്ലി: നരേന്ദ്രമോദിയെ ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാക്കി ഗൂഗിൾ. ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി എന്ന് ഗൂഗിളിൽ സെര്‍ച്ച് ചെയ്യുമ്പോഴാണ് മോദിയുടെ ചിത്രം തെളിഞ്ഞത്.
'India first PM' എന്ന് ഗൂഗിളില്‍ സെർച്ച് ചെയ്താൽ ആദ്യ വരുന്ന ചിത്രം മോദിയുടേതാണ്. ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്ര മോദിയുടെ ചിത്രം എങ്ങനെയാണ് ഗൂഗിൾ സെര്‍ച്ചിൽ ഒന്നാമതെത്തി എന്നാണ് മിക്കവരും ചോദിക്കുന്നത്. സംഭവം വിവാദമായതോടെ പിഴവ് ഗൂഗിൾ തെറ്റുതിരുത്തി.

