പാറ്റ്ന: അന്താരാഷ്ട്ര വിപണിയില്‍ 1.5 കോടി രൂപ വിലവരുന്ന ഹെറോയിന്‍ ബിഹാറില്‍നിന്നു പിടികൂടി. ബിഹാറിലെ ചംപാരനില്‍നിന്നും സഹസ്ത്ര സീമ ബാല്‍ (എസ്എസ്ബി) ആണ് ഹെറോയിന്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തു.
ഇയാളില്‍നിന്നു മൊബൈല്‍ ഫോണും ബൈക്കും എസ്എസ്ബി പിടിച്ചെടുത്തു. ഞായറാഴ്ച എന്‍എച്ച്-28ല്‍ നടത്തിയ പരിശോധനയിലാണ് 300ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തത്. നേപ്പാളില്‍നിന്നും ബിഹാറിലെ റെക്സോലിലേക്ക് കടത്തികൊണ്ടുവന്ന ഹെറോയിനാണ് പിടികൂടിയതെന്ന് എസ്എസ്ബി ഉദ്യോഗസ്ഥന്‍ പറഞ്ഞു
