ഫ്‌ലഷ് ടാങ്കിനോട് ചേര്‍ന്ന് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ക്യാമറ. രാവിലെ 11.30 ന് ശുചിമുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്. തുടര്‍ന്ന് മുട്ടം പൊലീസില്‍ വിവരം അറിയിച്ചു. സൈബര്‍ സെല്‍ ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ക്യാമറ സ്ഥാപിച്ച് അധികം ദിവസമായില്ലെന്നാണ് പൊലീസിന്റെ നിഗമനം