ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ടി.വി അനുപമ നടത്തിയത് നിക്ഷ്പക്ഷമായ അന്വേഷണമായിരുന്നെന്നും കോടതി
കൊച്ചി: കുട്ടനാട്ടിലെ വലിയകുളം-സീറോ ജട്ടി റോഡ് പൊതുജനത്തിന് വേണ്ടി നിര്‍മ്മിച്ചതാണെന്ന് പ്രഥമ ദൃഷ്‌ട്യാ തോന്നുന്നില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിനുവേണ്ടി റോഡ് നിര്‍മിച്ചത് അന്വേഷിക്കണമെന്നുള്ള കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. തെളിവില്ലെങ്കില്‍ മാത്രമേ എഫ്.ഐ.ആര്‍ റദ്ദാക്കാനാവൂ. അന്വേഷണം മുന്നോട്ടുപോകുന്നതില്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച കോടതി, ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ടി.വി അനുപമ നടത്തിയത് നിക്ഷ്പക്ഷമായ അന്വേഷണമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
