ന്യൂഡല്‍ഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നൽകി.
നിലവിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസായ ശാന്തനഗൗഡർ മോഹൻ മല്ലികാര്‍ജ്ജുന ഗൗഡയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കര്‍ണാടക ഹൈക്കോടതിയിൽ നിന്നാണ് ജസ്റ്റിസ് ശാന്തന ഗൗഡർ കേരള ഹൈക്കോടതിയിലേക്ക് എത്തിയത്.
ജസ്റ്റിസ് ഗീരീഷ് ചന്ദ്രഗുപ്തയെ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി. ജസ്റ്റിസ് സതീഷ്കുമാർ അഗ്നിഹോത്രയെ സിക്കിമിലും, ജസ്റ്റിസ് തില്യംങ്തംങിനെ തൃപുരയിലും, ജസ്റ്റിസ് രാകേഷ് രഞ്ചനെ മണിപ്പൂർ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി നിയമിച്ചു.
