കൊച്ചി: സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ നിര്‍ദേശിച്ച് ലോകായുക്ത നല്‍കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ലോകായുക്തയുടെ അധികാര പരിധി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹ‍ർജിയിലാണ് സ്റ്റേ.

ഇതോടെ ലോകായുക്ത ഉത്തരവുമായെത്തുന്ന കുട്ടികൾക്ക് കലോത്സവത്തിൽ പങ്കെടുക്കാനാവില്ല. മുന്‍ വര്‍ഷങ്ങളില്‍ ജില്ലാതല കലോത്സവങ്ങളിലെ വിധി നിര്‍ണ്ണയം ചോദ്യം ചെയ്ത് നിരവധി വിദ്യാര്‍ത്ഥികള്‍ ലോകായുക്തയെ സമീപിക്കാറുണ്ടായിരുന്നു. ഇവരില്‍ ഭൂരിപക്ഷത്തിനും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള അനുമതി ലോകായുക്ത നല്‍കാറുമുണ്ടായിരുന്നു. ഇത് കാരണം മത്സരങ്ങളുടെ സമയക്രമം താളം തെറ്റുന്നതും പതിവായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.