കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ശബരിമല ദർശനത്തിന് പൊലീസ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികൾ നൽകിയ ഹർജിയും ചിത്തിര ആട്ട വിശേഷത്തിന് ഇടയിൽ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് തൃശൂർ സ്വദേശിനി നൽകിയ ഹർജിയും ഇതോടൊപ്പം കോടതി പരിഗണിക്കുന്നുണ്ട്. 

ഇതോടൊപ്പം ശബരിമല നിരീക്ഷക സമിതി സമർപ്പിച്ച അന്തിമ റിപ്പോർട്ടും ഹൈക്കോടതി പരിഗണിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി നിരീക്ഷക സമിതി ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള സാഹചര്യത്തിൽ സുപ്രീംകോടതി വിധി അനുസരിച്ചുള്ള സ്ത്രീപ്രവേശനം സാധ്യമാകണമെങ്കിൽ നിരവധിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടിവരും എന്നുമാണ് സമിതി ചൂണ്ടിക്കാട്ടുന്നത് പമ്പ മുതൽ സന്നിധാനം വരെ കാനന പാതയിലും പരമ്പരാഗത പാതയിൽ സ്ത്രീകൾക്ക് പൊലീസ് സുരക്ഷ ഒരുക്കണം. കൂടാതെ പുതിയ ടോയ്‌ലട്ട്‌ അടക്കം ഒരുക്കണമെന്നും റിപ്പോർട്ടിൽ ഉണ്ട്.

കനകദുർഗയും ബിന്ദുവും ശബരിമലദർശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ടും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. യുവതികൾക്ക് നാല് മക്കയിലുള്ള പൊലീസുകാർ അകമ്പടി പോയി എന്നും വിഐപി ഗേറ്റുവഴി യുവതികൾ മല കയറിയത് സുരക്ഷ മുൻനിർത്തി ആണെന്നുമാണ് പൊലീസ് റിപ്പോർട്ട്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അന്തിമ റിപ്പോർട്ടും കോടതിയുടെ മുന്നിലുണ്ട്. സുപ്രീംകോടതി നിർദ്ദേശപ്രകാരം സ്ത്രീപ്രവേശനം സാധ്യമാകണമെങ്കിൽ ഇനിയും ഒരു വർഷം കൂടി എങ്കിലും സമയം വേണ്ടിവരും എന്നുമാണ് റിപ്പോർട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി നിരീക്ഷക സമിതി ചൂണ്ടിക്കാട്ടുന്നത്.