
എ.ടി.എം തട്ടിപ്പിനെ തടര്‍ന്ന് ഇടപാടുകാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കയെ ഉപയോഗപ്പെടുത്തിയാണ് പുതിയ തട്ടിപ്പ്. ഇത്തവണ തട്ടിപ്പിനിരയായത് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. മുംബൈയിലെ ഒരു നമ്പറില്‍ നിന്ന് ഇടപാടുകാരെ വളിച്ച് നിങ്ങളുടെ പിന്‍നമ്പര്‍ മാറ്റണമെന്ന് ആവശ്യപ്പെടും. നിലവില്‍ എ.ടി.എം കവര്‍ച്ചയുടെ കാലമായതിനാല്‍ എടിഎം കാര്‍ഡ് നമ്പര്‍ ഇടപാടുകാര്‍ നല്‍കും. പിന്നീട് വിശ്വാസ്യത നേടിയാണ് നെറ്റ് ബാങ്കിങ് ആവശ്യത്തിന് ബാങ്ക് അധികൃതര്‍ നല്‍കുന്ന വണ്‍ടൈം പാസ്‍വേഡ് കരസ്ഥമാക്കുന്നത്.
നിലവില്‍ നെയ്യാറ്റിന്‍കര താലൂക്കിന് കീഴിലുള്ള നാല് വില്ലേജ് ഓഫീസര്‍മാര്‍ക്ക് അവരുടെ സാലറി അക്കൗണ്ടില്‍ നിന്നുള്ള പണം നാഷ്‌ടമായിട്ടുള്ളത്. കൂടുതല്‍പേരെയും തട്ടിപ്പ് സംഘം ഫോണില്‍ വിളിച്ചിരുന്നു. അരലക്ഷത്തോളം രൂപ നാല് പേര്‍ക്ക് നഷ്‌ടമായിട്ടുണ്ട്. പണം നഷ്‌ടമായവര്‍ ബാങ്കിന് പരാതി നല്‍കി. വൈകാതെ പോലീസിലും പരാതി നല്‍കുന്നുണ്ട്.
