തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മൂന്ന് മാസത്തെ സമയം ചോദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് മന്ത്രി ജി. സുധാകരന്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇക്കാര്യം ആവശ്യപ്പെട്ട് തിങ്കളാഴ്ച സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. എടുത്തു ചാടി ജനങ്ങളെ ബാധിക്കുന്ന തീരുമാനം എടുക്കില്ല. ജനങ്ങളുമായി സംഘര്‍ഷത്തിനില്ലെന്നും യോഗത്തിന് ശേഷം മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.