ന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും സമയം ചോദിച്ചതോടെയാണ് കോടതി നടപടി

എറണാകുളം: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസില്‍ ഇഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്‍റെ അറസ്റ്റ് തടഞ്ഞ നടപടി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും സമയം ചോദിച്ചതോടെയാണ് കോടതി നടപടി. 

കേസില്‍ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ക്ക് അപ്പുറം വേറെ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. രണ്ടും നാലും പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജി ജുലൈ 3 ലേക്ക് മാറ്റിയത്. അന്വേഷണവുമായി സഹകരിക്കാന്‍ ഇഡി ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കി