തിരുവനന്തപുരം: വിവാദമായ പ്ലസ് വൺ ജ്യോഗ്രഫി പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് ഹയർ സെക്കണ്ടറി ഡയറക്ടർ. മാതൃകാ പരീക്ഷയിൽ നിന്നും 5 ചോദ്യങ്ങൾ മാത്രമാണ് വാർഷിക പരീക്ഷക്ക് ആവർത്തിച്ചതെന്ന റിപ്പോർട്ടാണ് ഡയറക്ടർ സർക്കാറിന് നൽകിയത്.
മാതൃകാ ചോദ്യങ്ങൾ അധ്യാപക സംഘടനകൾ അച്ചടിക്കുന്നത് നിർത്തണമെന്നും ചോദ്യങ്ങൾ തയ്യാറാക്കുന്നതിൽ കൂടുതൽ ജാഗ്രത വേണം എന്നീ ശുപാർശകൾ ഡയറക്ടർ നൽകിയിട്ടുണ്ട്. 21ന് നടന്ന പരീക്ഷയിൽ ഇടത് അധ്യാപക സംഘടന കെഎസ്ടിഎ തയ്യാറാക്കിയ മാതൃകാ ചോദ്യങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ആവർത്തിച്ചതാണ് വിവാദമായത്.
