കൂറ്റന്‍ ട്രക്കുമായി കൂട്ടിയിടിച്ച് മീറ്ററുകളോളം ട്രക്കിനടിയില്‍ പെട്ട് സ്കൂട്ടറടക്കം റോഡിലൂടെ വലിച്ചിഴക്കപ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപെടുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. ചൈനയില്‍ നിന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു തിരിവ് എടുത്ത് വരുന്ന സ്കൂട്ടര്‍ യാത്രക്കാരി നേരെ ചെന്നു കയറുന്നത് പെട്രോള്‍ പങ്കിലേയ്ക്ക് തിരിയുന്ന ട്രെക്കിന് അടിയിലേക്കാണ്. 

പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ട്രെക്കിനടിയില്‍ പെട്ട് കൈകള്‍ ഉപയോഗിച്ച് നിലത്ത് ഇഴയുന്ന യുവതിയെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കും. സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ടും നിര്‍ത്താന്‍ താമസിച്ചതിനും മുന്നില്‍ നിന്ന് വരുന്ന ട്രക്ക് കണ്ടിട്ടും അശ്രദ്ധമായി വണ്ടിയോടിച്ച യുവതിയെ വിമര്‍ശിച്ചും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് കിട്ടുന്നത്.