തൃശൂര്‍: കുന്ദംകുളത്ത് മാനസികരോഗിയോട് ഹോം ഗാര്‍ഡിന്റെയും നാട്ടുകാരുടെയും ക്രൂരത. ഗതാഗത തടസ്സം വരുത്തിയതിന് ആന്ധ്രസ്വദേശിയായ ഗണേശിനെ നടുറോഡ്ഡിലിട്ട് ഹോം ഗാര്‍ഡും ചില നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. സംഭവമറിഞ്ഞിട്ടും പോലീസ് കേസെടുത്തില്ല. മാനസിരോഗിയായ ഗണേശ് വര്‍ഷങ്ങളായി കുന്ദംകുളത്തെ താമസക്കാരന്‍ കൂടിയാണ്.
വൈകുന്നേരം കുന്ദംകുളം ഹുരുവായൂര്‍ റോഡിലിറങ്ങിയ ഗണേശ് ഗതാഗതം നിയന്ത്രിക്കാന്‍ തുടങ്ങി. അപകടം പിണയുമെന്ന കണ്ട ചില ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഗണേഷിനെ മാറ്റാണശ്രമിച്ചു. ഇതിനിടെ ഗണേഷ് നിലത്തുവീണു ബഹളമുണ്ടാക്കി. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇതുകണ്ടുനിന്ന ഹോം ഗാര്‍ഡ് ഓടിയെത്തി.
പിന്നീട് ഗണേഷിനെ നേരെ മൂന്നാംമുറ തുടങ്ങി. ചുറ്റ കൂടിയ ചില നാട്ടുകാരുടെ ഹോം ഗാര്‍ഡിനൊപ്പം ചേര്‍ന്ന മാനസിരോഗിയായാളെ മര്‍ദ്ദിച്ചു. അതിനിശേഷം കൈയും കാലും കുട്ടിപിടിച്ച റോഡരിയില്‍ തള്ളി. ഗണേഷ് കുന്ദംകുളം ആശുപത്രിയില്‍ ചികിത്സക്കുശേഷം വീട്ടിലേക്ക് മടങ്ങി. വടക്കേന്ത്യ മോഡല്‍ മനുഷ്യരഹതിമായ ഈ പ്രവൃത്തി അറിഞ്ഞിട്ടും കുന്നംകുളം പോലീസ് കേസെടുത്തില്ല. പരാതി ലഭിച്ചില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
