ഉച്ചയ്ക്ക് 12.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഹെലികോപ്റ്ററിൽ ദുരിതബാധിത മേഖലകൾ വീക്ഷിക്കുകയാണ്.

കൊച്ചി: സംസ്ഥാനം നേരിടുന്ന മഴക്കെടുതി വിലയിരുത്താനും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാനത്തെത്തി. ഉച്ചയ്ക്ക് 12.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മന്ത്രി ഹെലികോപ്റ്ററിൽ ദുരിതബാധിത മേഖലകൾ വീക്ഷിക്കുകയാണ്.

ചെറുതോണി, ഇടുക്കി ഡാം, തടിയമ്പാട്, അടിമാലി, ആലുവ, പറവൂര്‍ തുടങ്ങിയ ഇടങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളെ അദ്ദേഹം നിരീക്ഷിക്കും.വൈകീട്ട് നാലരയ്ക്ക് കൊച്ചി സിയാല്‍ ഓഫീസിൽ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വൈകിട്ട് 6.10 ന് ദല്ലിയിലേക്ക് മടങ്ങും.