ഹിരിയാന: പഞ്ച്കുല ആക്രമണ കേസില്‍ അറസ്റ്റിലായ ഹണിപ്രീത് സിങ് ഇന്‍സാനെയും സഹായി സുഖ് ദീപിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പഞ്ചാബിലെ ജിരക്പൂരില്‍ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്ത ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ഹരിയാന പൊലീസ് പറഞ്ഞു.
ഗുര്‍മീത് റാം റഹീമിനെതിരായ രണ്ട് കൊലപാതക കേസുകളില്‍ വിചാരണ നടക്കുന്നതിനാല്‍ പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി സമുച്ചയവും പരിസര പ്രദേശങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ്. ഹണിപ്രീതിനെ ഹാജരാക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
