പട്ടാളക്കാരനായ ഭര്‍ത്താവ് അവധിയില്‍ വന്ന് തിരികെപ്പോയപ്പോഴായിരുന്നു രജീഷുമൊത്തുള്ള അനിതയുടെ ചാരായം വാറ്റ്. വീട്ടില്‍ നിന്നും 12 ലിറ്ററോളം വ്യാജ ചാരായവും 300 ലിറ്ററോളം കോടയും എക്സൈസ് സംഘം പിടിച്ചെടുത്തു.

സംഭവത്തെക്കുറിച്ച് എക്സൈസ് പറയുന്നതിങ്ങനെ. വാഹന പരിശോധനയ്ക്കിടെയാണ് രജീഷിനെ 10 ലിറ്റര്‍ റാക്കുമായി എസ്‍എന്‍ഡിപി ജംഗ്ഷനില്‍ വച്ച് പിടികൂടുന്നത്.  മുമ്പും നിരവധി അബ്‍കാരി കേസുകളിലെ പ്രതിയാണ് ഇയാള്‍. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ അനിതയുടെ വീട്ടിലാണ് വാറ്റു നടത്തുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് എക്സൈസ് സംഘം അനിതയുടെ വീട് റെയ്‍ഡ് ചെയ്യുകയായിരുന്നു. ഇവിടെ നിന്നും 12 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയും പിടിച്ചെടുത്തു.

അമ്പലപ്പുഴ ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അനിതയെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

അനിതയുടെ ഭര്‍ത്താവ് പട്ടാളത്തിലാണ്. അവധിയില്‍ വന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് തിരികെപ്പോയത്.