നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 3 ജീവനക്കാർക്ക് ഗുരുതര പരിക്ക്.
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 3 ജീവനക്കാർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റ ജീവനക്കാരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ നവാസ് എന്നയാളുടെ പരിക്ക് അതീവ ഗുരുതരമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേ സമയം അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണോ കുക്കർ പൊട്ടിത്തെറിച്ചതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

