കാഞ്ഞാര്‍: ഭര്‍ത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിപ്പോയ യുവതി പോലീസ് കസ്റ്റഡിയില്‍. രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഒരു കുട്ടിക്കൊപ്പമാണ് വീടുവിട്ട് ഇറങ്ങിയത്. നാല് വയസുള്ള കുട്ടിയുമായി രണ്ട് കുട്ടികളുള്ള കാമുനുമായാണ് യുവതി നാടുവിട്ടത്.

കുടയത്തൂര്‍ പുളിമൂട്ടില്‍ മനോജിന്‍റെ ഭാര്യ സവിത (31), കാമുകന്‍ തിരുമാറാടി പാറപ്പുറത്ത് സന്തോഷ് കുമാര്‍ (38) എന്നിവരാണ് പിടിയിലായത്. കാഞ്ഞാര്‍ പോലീസ് വൈക്കത്ത് നിന്നുമാണ് ഇരുവരേയും പിടികൂടിയത്. മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് ഇരുവരേയും പോലീസ് പിടികൂടിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സവിതയുടെ കുട്ടിയെ പിതാവിനൊപ്പം അയച്ചു. കാഞ്ഞാര്‍ അഡീഷണല്‍ എസ്.ഐ പി.എന്‍ ഷാജി, ഡബ്ല്യുസിപിഒ സല്‍മ, സി.പി.ഒ അനക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.