Asianet News MalayalamAsianet News Malayalam

മലയാളി വീട്ടമ്മ സൗദിയിൽ തൂങ്ങി മരിച്ച നിലയിൽ

ആദ്യം കൈയ്യിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തി

house wife commits suicide in Saudi Arabia

റിയാദ്: മലയാളി വീട്ടമ്മയെ  സൗദിയിൽ തൂങ്ങി മരിച്ച നിലയിൽ  കണ്ടെത്തി.  തൃശൂർ ആമ്പല്ലൂർ സ്വദേശി ജയരാജന്റെ ഭാര്യ സുവർ​ണ (43) ​യെ സൗദി അറേബ്യയിലെ ഹഫൂഫി​ൽ ​താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനോടും മക്കളോടുമൊപ്പം ഏഴു വർഷമായി സൗദി അറേബ്യയിൽ ​താമസിക്കുന്ന ഇവർ.

 പത്താം ക്ലാസ് ​പരീക്ഷയെഴുതുന്ന മകളെ ​രാവിലെ​ സ്കൂളിലേക്ക് ​അയച്ച​തിനു ശേ​ഷമായിരുന്നു ആത്മഹത്യയെന്നാണ് സൂചന. പരീക്ഷ കഴിഞ്ഞു തിരിച്ചെത്തിയ മകൾ ​അമ്മ ​വാതിൽ തുറക്കാതിരുന്നതിനാൽ അച്ഛനെ വിവരമറിയിക്കുകയും ജനൽ വഴി അകത്തു കടന്നു പരിശോധിക്കുകയും ചെയ്തപ്പോഴാണ് സംഭവമറിഞ്ഞത്. 

ആദ്യം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയതായി പരിശോധനയില്‍ കണ്ടെത്തി. മകളുടെ പരീക്ഷ കഴിഞ്ഞു പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നുയ ഭര്‍ത്താവ് ജയരാജന്‍ വൃക്ക രോഗിയാണ്. മൂത്ത മകള്‍ നാട്ടില്‍ പ്ലസ്റ്റുവിന് പഠിക്കുന്നു. ജീവനൊടുക്കിയതിന് പിന്നില്‍ എന്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സുവര്‍ണയുടെ മൃതദേഹം നാട്ടിലേ​​ക്ക് കൊണ്ടുപോകാനുള്ള നടപടികൾ തുടങ്ങി.

Follow Us:
Download App:
  • android
  • ios