തടയണ മുറിച്ചു കടക്കവേ ആണ് അപകടം  

തിരുവനന്തപുരം: ആര്യനാട് ക്ഷേത്രത്തിലേക്ക് പോയ വീട്ടമ്മയെ ഒഴുക്കിൽപ്പെട്ടു കാണാതായി. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. ആര്യനാട് ചാമവിളയിൽ രവീന്ദ്രന്റെ ഭാര്യ രമ(55) ആണ് പുലര്‍ച്ചെ അഞ്ചര മണിയോടെ ഒഴുക്കിൽ പെട്ടത്. ആര്യനാട് ഗണപതിയാം കുഴി. പൂവണമൂട് കടവിന് കുറുകെ തടയണ മുറിച്ചു കടക്കവേ ആണ് സംഭവം. തടയണ നിറഞ്ഞു കവിഞ്ഞു വെള്ളം ഒഴുകുകയായിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നു. ഇവർക്ക് രണ്ടു മക്കൾ ഉണ്ട്.