തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക് ഓഫീസില്‍ അപേക്ഷക ജീവനക്കാരന്റെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. തീകൊളുത്താന്‍ ശ്രമിച്ച സ്ത്രീയെ മറ്റ് ജീവനക്കാര്‍ പിടികൂടി മാറ്റിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
കോവളം സ്വദേശിയായ സുജയാണ് താലൂക്ക് ഓഫീസിലെ ജീവനക്കാരന്റെയും സ്വന്തം ശരീരത്തും മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. സുജയുടെ ഭൂമിയുടെ കരം തീര്‍ക്കലുമായി ബന്ധപ്പെട്ട് അപേക്ഷയില്‍ തീര്‍പ്പിനായി വന്നതായിരുന്നു. ഇവരോട് രേഖകള്‍ ഹാജരാക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഓഫീസിലെത്തിയ സ്ത്രീ പെട്ടെന്ന് പ്രകോപിതയായെന്ന് ജീവനക്കാരന്‍ പറയുന്നു.

