ദില്ലി: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയൊരു നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ട്രംപുമായി സംയുക്ത പ്രസ്താവന നടത്തുന്നതിനായി മോഡി തയ്യറാക്കി വെച്ചിരുന്ന പേപ്പറുകള്‍ കാറ്റില്‍ പറന്നകന്നു. ട്രംപിന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്ന മോഡിക്ക് പേപ്പറുകള്‍ പറന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല.
എന്നാല്‍ ഇതു ശ്രദ്ധയില്‍പ്പെട്ട ഡോവല്‍ ഉടന്‍ തന്നെ എഴുന്നേറ്റ് പ്രസ്താവനകള്‍ അടങ്ങിയ പേപ്പറുകള്‍ ശേഖരിക്കുകയും കൃത്യമായി അടുക്കി പ്രധാനമന്ത്രിയെ ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും മോദി പ്രസ്താവന തുടര്‍ന്നു. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
