മുതലയുടെ വയറ്റില്‍ മനുഷ്യന്‍റെ കയ്യും കാലും

First Published 4, Mar 2018, 8:50 AM IST
Human Leg Arm Found Inside 20 Foot Crocodile In Indonesia
Highlights
  •  വെടികൊണ്ട് മരിച്ച മുതലയുടെ വയറില്‍ കണ്ട കാഴ്ചയില്‍ പ്രദേശവാസികള്‍ ഞെട്ടി

ബാലിക്പാന്‍:  വെടികൊണ്ട് മരിച്ച മുതലയുടെ വയറില്‍ കണ്ട കാഴ്ചയില്‍ പ്രദേശവാസികള്‍ ഞെട്ടി. സംഭവം നടന്നത് ഇന്തോനേഷ്യയിലെ ബാലിക്പാന്‍ മേഖലയിലാണ്. കുറച്ച് നാള്‍ മുന്‍പ് ഈ സ്ഥലത്തെ താമസക്കാരനായ അന്‍ഡി ആസോ എന്നയാളെ കാണാന്‍ ഇല്ലായിരുന്നു. ഈ 36 കാരന്‍റെ തിരോധാനം സംബന്ധിച്ച് അന്വേഷണം നടന്ന് വരുകയായിരുന്നു.

ഇതിനേ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ആറുമിറ്റര്‍ നീളമുള്ള മുതല നദി തീരത്തു കിടക്കുന്നതു കണ്ടെത്തിയത്. തുടര്‍ന്ന് ഇതിനെ പിടികൂടാനുള്ള ശ്രമത്തില്‍ പോലീസ് ഇതിനെ വെടിവച്ചിട്ടു. പിന്നീട് വയര്‍ കീറി പരിശോധിച്ചു. ഇതാണ് പരിസരവാസികളെ ശരിക്കും ഞെട്ടിച്ചത്.  ഒരു മനുഷ്യന്റെ കയ്യും കാലും മുതലയുടെ വയറ്റില്‍ നിന്നു കണ്ടെത്തി.

തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ കയ്യും കാലും നഷ്ട്ടപ്പെട്ട നിലയില്‍ അന്‍ഡി ആസോയുടെ മൃതശരീരം കരയില്‍ നിന്നു ലഭിക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് ഇയാളെ കാണാതാകുന്നത്. ഇയാളുടെ ബൈക്കും ചെരുപ്പും നദിക്കരയില്‍ നിന്നു കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണു മുതല ആക്രമിച്ചു എന്ന നിഗമനത്തില്‍ എത്തിയത്. ശരീരഭാഗങ്ങളില്‍ ചിലത് നദിയിലൂടെ ഒഴുകി നടക്കുന്ന നിലയിലും കണ്ടെത്തിരുന്നു. കക്ക ശേഖരിക്കാനായി നദിയില്‍ ഇറങ്ങിയപ്പോഴാണ് ഇയാളെ മുതല പിടിച്ചത് എന്നാണ് കരുതുന്നത്.

loader