തിരുവനന്തപുരം: സംസ്ഥാനത്തെ തുണിക്കടകളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിപ്പിടം നല്‍കാത്തതും ശുചിമുറികള്‍ ഒരുക്കാത്തതുമായ കടയുടമകളുടെ നടപടിയെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അസംഘിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ വിധേയരാകുന്നുണ്ടെന്നും കമ്മfഷന്‍ വിലയിരുത്തി.

10 മണിക്കൂറിലേറെ നീളുന്ന തൊഴില്‍ സമയം, ഇതിനിടയില്‍ ഇരിക്കാനോ, മൂത്രമൊഴിക്കാനൊ പാടില്ല. ജോലിസ്ഥലത്തോടു ചേര്‍ന്നു ശുചിമുറികളും ഇല്ലാത്ത അവസ്ഥ. അസംഘിടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന ഇത്തരം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് നടന്നത്.

കോഴിക്കോടും, തൃശൂര്‍, കൊല്ലത്തും ടെക്സ്റ്റ ഷോപ്പിലെ തൊഴിലാളികള്‍ തെരുവിലിറങ്ങി. സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകയായ അണിമ മയ്യാരത്തിന്റെ ഹര്‍ജിയിലാണു ദേശീയ മനുഷ്യാലകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിയോടും, ലേബര്‍ കമ്മീഷണറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്

അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ പലതരത്തിലുള്ള ആരോഗ്യ, മാനസിക പ്രശനങ്ങള്‍ നേരിടുന്നുണ്ടെന്നും കമ്മിഷന്‍ കണ്ടെത്തി. 1960ലെ കേരള ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവശ്യം.